എഡിറ്റോറിയല്‍

പാട്ടിന്റെ 'പദനിസ്വനം' നിലച്ചു

ഗിരീഷ് പുത്തഞ്ചേരിസ്‌നേഹത്തിന്റെ നനവുള്ള ഈരടികളുമായി മനുഷ്യമനസ്സുകളിലേക്ക് ‘പടികടന്നെത്തിയ’ ശ്രീ ഗിരീഷ് പുത്തഞ്ചേരി അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു. എന്‍ക്വയറി എന്ന ചിത്രത്തിലൂടെ ‘തിരുവരങ്ങി’ലെത്തി മലയാളത്തിന്റെ ‘സൂര്യകിരീട’മായി മാറിയ അദ്ദേഹം ഇനി പാട്ടുകളിലൂടെ നമ്മളില്‍ ജീവിക്കും. ഈണത്തിനനുസരിച്ചുള്ള പാട്ടെഴുത്തിന്റെ ഈ കാലഘട്ടത്തില്‍ നിമിഷങ്ങള്‍കൊണ്ടു രചനാനിര്‍വ്വഹണം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അനുപമമാണ്.

‘ഹരിമുരളീരവം’, ‘ആരോ വിരല്‍മീട്ടും’, ‘ഗംഗേ….’, ‘ഗോപികേ ഹൃദയമൊരു’, ‘കനകമുന്തിരകള്‍’, ‘ഇന്നലെ എന്റെ നെഞ്ചിലെ’, ‘അമ്മ മഴക്കാറ്’, ‘എത്രയോ ജന്മമായ്’, ‘എന്തിത്ര വൈകി നീ സന്ധ്യേ’, ‘മനസ്സില്‍ മണിച്ചിമിഴില്‍’, പോലുള്ള മികച്ച ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അദ്ദേഹത്തിന് ഏഴുതവണ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. രണ്ടായിരത്തി അഞ്ഞൂറോളം സിനിമാഗാനങ്ങള്‍ രചിച്ച അദ്ദേഹത്തില്‍നിന്ന് ഇനിയും എത്രയോ ഗാനങ്ങളുടെ നീരുറവകള്‍ വരേണ്ടതായി രുന്നു. ശ്രീ ഗിരീഷ് ഗാനരചയിതാവ് മാത്രമായിരുന്നില്ല നല്ലൊരു തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായിരുന്നു.

ഒരു പുരുഷായുസ്സിന്റെ പകുതിപോലും ജീവിച്ചു തീരാത്ത ഈ അനുഗൃഹീത കവിയും കഥാകൃത്തും ഉറ്റവര്‍ക്കും ഉടയവര്‍ക്കും തോരാത്ത കണ്ണുനീര്‍ നല്‍കിയാണ് യാത്രാമൊഴി ചൊല്ലിയത്. അദ്ദേഹത്തിന്റെ കുടുംബാങ്ങളുടെ ദുഃഖങ്ങള്‍ പങ്കുചേരുന്നവരോടൊപ്പം പൂര്‍ണയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

Leave a Reply

 

 

 

You can use these HTML tags

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>