‘തൃക്കോട്ടൂര്‍ നോവെല്ല’കള്‍ എന്ന കൃതിയിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയ യു.എ. ഖാദറിനെ പൂര്‍ണ പബ്ലിക്കേഷന്‍സും ടിബിഎസും ചേര്‍ന്ന് 23.1.2010 വൈകീട്ട് 5 മണിക്ക് അളകാപുരിയില്‍വെച്ച് ആദരിച്ചു.
നിത്യസുന്ദരങ്ങളായ കൃതികള്‍ മലയാളത്തിന് സമ്മാനിച്ച യു.എ. ഖാദറിന്റെ അനുമോദനച്ചടങ്ങ് ബഹുമാനപ്പെട്ട എം.പി. എം.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്യുകയും പുരസ്‌കാര ജേതാവിനെ പൊന്നാടയണിയിക്കുകയും ചെയ്തു. കേരളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഡോ.പുനത്തില്‍ കുഞ്ഞബ്ദുള്ള അധ്യക്ഷത പറഞ്ഞു.
ശ്രീ. ഖാദറിന്റെ കൃതികളെ ഡോ. എം.എം. ബഷീര്‍ പരിചയപ്പെടുത്തി.
കെ.പി. സുധീര, പ്രഫുല്ലചന്ദ്രന്‍ മൂടാടി, സുഭാഷ് ചന്ദ്രന്‍, എന്‍. ഇ. ബാലകൃഷ്ണമാര്‍, ഡോ. കെ. മൊയ്തു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് യു. എ. ഖാദര്‍ മറുപടി പ്രസംഗവും, എന്‍. ഇ. മനോഹര്‍ സ്വാഗതവും ഷാജി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

