കവിത

രാധേയന്റെ ദുഃഖം

മിത്രങ്ങളെ ശത്രുവാക്കുവാന്‍ വേണ്ടിയോ-
ഇത്രയും ദൂരം നടന്നൂ.
ജന്മനാ നേടിയ പോര്‍ച്ചട്ടപോലും ഞാന്‍;
നല്‍കിയതെന്തിന്ന് വേണ്ടി?
‘ദാനശീലന്‍’ എന്ന പേര്‍ ലഭിച്ചീടുവാന്‍-
മാനവും മന്നും പുകഴ്ത്താന്‍.
”മണ്ണിലും വിണ്ണിലും കര്‍ണ്ണനെ’ വെല്ലുവാന്‍
ദാനത്തിലാരുണ്ടിവിടെ…
ഞാനഭിമാനിച്ചു ഉള്‍പ്പുളകത്തോടെ,
എന്നിട്ടു നേടിയതെന്ത്?
അമ്മയെ കിട്ടീല, അച്ഛനെ കിട്ടീല-
ഭ്രാതാക്കളെയൊന്നുപോലും!
ഏകനായ്-രാധേയനായി ഞാന്‍, കേവലം
കൗന്തേയര്‍ അഞ്ചുപേര്‍ മാത്രം!
അമ്മയെ ‘അമ്മ’ യെന്നൊന്നു വിളിക്കുവാന്‍
ഇമ്മകനെന്നും കൊതിച്ചൂ.
പെറ്റമകനെ ‘മകനെ’ന്ന് ചൊല്ലുവാന്‍
പറ്റാത്ത അമ്മയെന്നമ്മ…!

ഒഴുകും പുഴകളും പുഴകളില്‍ തോണിയും
ഉണ്ടായതെന്നുടെ ഭാഗ്യം…!
(ഇന്നോ പുഴയില്ല, തോണിയില്ല-
തോണി മണല്‍ വാരാന്‍ പോയതാവാം.)
ഇന്നായിരുന്നു ജനിച്ചതെങ്കില്‍
പെരുവഴിതന്നില്‍ തള്ളിയേനെ.
പെറ്റമകനെ ‘മകനെ’ന്ന് ചൊല്ലുവാന്‍
പറ്റാത്ത  തായമാരിന്നും….!

1 comment to രാധേയന്റെ ദുഃഖം

Leave a Reply

 

 

 

You can use these HTML tags

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>