എഡിറ്റോറിയല്‍

ഇന്ത്യയ്ക്കഭിമാനം

നമ്മുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് മികച്ച രാഷ്ട്രതന്ത്രജ്ഞനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചതില്‍ ഓരോ ഇന്ത്യക്കാരനും ആഹ്ലാദിക്കാം; അഭിമാനിക്കാം. മതസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയ്ക്കായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന, അമേരിക്കയിലെ പ്രശസ്തമായ ”അപ്പീല്‍ ഓഫ് കോണ്‍ഷ്യസ് ഫൗണ്ടേഷ”ന്റെ ഈ വര്‍ഷത്തെ ‘വേള്‍ഡ് സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡി’നാണ് ഡോ. മന്‍മോഹന്‍സിങ്ങ് അര്‍ഹനായത്. ലോകസമാധാനം, സഹിഷ്ണുത, വംശീയനീതി എന്നിവ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ക്കാണ് ഈ വിശ്വോത്തര പുരസ്‌കാരം.

ദുര്‍ബ്ബലനായ പ്രധാനമന്ത്രിയെന്ന് രാഷ്ട്രീയ എതിരാളികള്‍ ആക്ഷേപിച്ചപ്പോള്‍ ദൃഢമായ തീരുമാനം എടുക്കുന്നതില്‍ അല്പംപോലും പിറകോട്ടില്ലെന്ന് പലതവണ തെളിയിച്ച പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിങ്ങ്. ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിലും, പതിന്നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കുന്നതിലും, വനിതകള്‍ക്ക് മുപ്പത്തിമൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിലും, ന്യൂനപക്ഷങ്ങള്‍ക്കു മാത്രമായി ഒരു മന്ത്രാലയം രൂപീകരിക്കുന്നതിലും, ഇന്ത്യയൊട്ടുക്കും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതിലും പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ അമൂല്യമായ സംഭാവനകള്‍ ഇന്ത്യയുടെ ഭരണ രാഷ്ട്രീയ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളാണ്. ‘വേള്‍ഡ് സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡി’ന് അര്‍ഹനായ ഡോ. മന്‍മോഹന്‍സിങ്ങിന് ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും.

Leave a Reply

 

 

 

You can use these HTML tags

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>