TBS Poornasree Bulletin

മലയാളത്തിന് ക്ലാസിക്കല്‍ പദവി
മലയാളത്തിന് ക്ലാസിക്കല്‍ പദവി  നല്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും  നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധികളും, സാഹിത്യനായകരും  പ്രധാനമന്ത്രിക്ക് നിവേദനം നല്കുകയുണ്ടായി. തമിഴിനും തെലുങ്കിനും  കന്നഡയ്ക്കും ക്ലാസിക് പദവി നല്കിയ സാഹചര്യത്തില്‍ ദ്രാവിഡഭാഷയില്‍  നിന്നുതന്നെ ഉദ്ഭവിച്ച മലയാത്തിനുകൂടി അതിനര്‍ഹതയുണ്ടെന്ന വാദവും അവര്‍  പ്രധാനമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. ഇതൊക്കെ നല്ലതുതന്നെ.  പക്ഷേ, മലയാള ഭാഷയുടെ ഉത്പത്തിയും ചരിത്രവും കേരളത്തിലെ പാഠ്യപദ്ധതിയില്‍  ഇന്നുവരെ ഉള്‍പ്പെടുത്തിയിട്ടില്ല!

മലയാളികളായ മിക്ക ജനപ്രതിനിധികളുടെയും, ഉന്നത രാഷ്ട്രീയ നേതാക്കളുടേയും മക്കളുടെ വിദ്യാഭ്യാസം ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിലാണ്. മലയാളം അറിയില്ലെന്ന് പറയുന്നതില്‍ അഭിമാനിക്കുന്ന മലയാളികളുമുണ്ട്! കേരളത്തിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്ത് മലയാളം പറഞ്ഞ വിദ്യാര്‍ത്ഥിയുട തല മൊട്ടയടിച്ച് ശിക്ഷിച്ച സംഭവംപോലുമുണ്ടായി. നമ്മുടെ സംസ്ഥാനത്തിന്റെ പേരായ കേരളം ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ‘കേരള’ യും, ഹിന്ദിയില്‍ ‘കേരള്‍’-ഉം ആണ്. സംസ്ഥാനസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ കേരള ഹൗസിലെ കാറില്‍ ഇംഗ്ലീഷില്‍ എഴുതിവെച്ചത് ‘ഗവണ്‍മെന്റ് ഓഫ് കരേല’ എന്നാണ്!

മേല്‍ സൂചിപ്പിച്ച കാര്യങ്ങളൊന്നും മറ്റൊരു സംസ്ഥാനത്തും നടക്കുകയില്ല. നടത്താന്‍ അവര്‍ അനുവദിക്കുകയുമില്ല. മദ്രാസ് സംസ്ഥാനത്തെ ‘തമിഴ്‌നാടും’ മദ്രാസിനെ ‘ചെന്നൈ’യും ആക്കിയത് തമിഴന്റെ ഭാഷാസ്‌നേഹംകൊണ്ടാണ്. മൈസൂര്‍ സംസ്ഥാനത്തെ ‘കര്‍ണ്ണാടക’യാക്കിയതും ‘കല്‍ക്കത്ത’യെ ‘കൊല്‍ക്കൊത്ത’യാക്കിയതും, ‘ബോംബെ’ യെ ‘മുംബൈ’യാക്കിയതും ‘പോണ്ടിച്ചേരി’യെ ‘പുതുച്ചേരി’യാക്കിയതും അതാത് സംസ്ഥാനങ്ങളിലെ ഭാഷാ സ്‌നേഹികളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാ നാണ്. പോലീസിന് ‘കാവല്‍’ എന്നും പോലീസ് സ്റ്റേഷന് ‘കാവല്‍തുറൈ’ എന്നും തമിഴന്‍ മൊഴിമാറ്റം ചെയ്തപ്പോള്‍ നമുക്കാവട്ടെ പോലീസും പോലീസ് സ്റ്റേഷനും എന്നോ ‘മലയാളം’ തന്നെയാണ്!

മലയാളത്തെ രണ്ടാംകിട ഭാഷയായിട്ടോ, ഒരു മ്ലേച്ഛഭാഷയായിട്ടോ കരുതുന്ന പുത്തന്‍ സമൂഹത്തിന്റെ മനോനിലയില്‍ മാറ്റമുണ്ടാക്കാനുള്ള ബോധവത്കരണം സംസ്ഥാനത്തുടനീളം ഉണ്ടാവണം. കൂടാതെ, മലയാള ഭാഷയെ പരിപോഷിപ്പിക്കുവാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ക്രിയാത്മക പരിപാടികള്‍ ആസൂത്രണം ചെയ്ത് അവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയും വേണം. സംസ്ഥാന ഭരണഭാഷയും, കോടതി ഭാഷയും സാധാരണക്കാരന് മനസ്സിലാകാത്ത ഇംഗ്ലീഷ് ഭാഷയിലാണ് ഇപ്പോഴുള്ളത്. ഇതിനൊക്കെ ഒരു മാറ്റം വരുത്തിയിട്ടുപോരേ മലയാളത്തിന് ക്ലാസിക്കല്‍ പദവി ആവശ്യപ്പെടുന്നത്!

വിദ്യാഭ്യാസ അവകാശനിയമം
വിവരാവകാശ നിയമത്തിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കും ശേഷം കേന്ദ്ര യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമം മറ്റൊരു നാഴികക്കല്ലായി. വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നിയമത്തിലൂടെ ഉറപ്പു വരുത്തുന്നത്.

ആറിനും പതിന്നാലിനുമിടയില്‍ പ്രായമുള്ള വിദ്യാഭ്യാസം ലഭിക്കാത്ത ഒരുകോടിയോളം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ അവസരമൊരുങ്ങും. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകാര്‍ക്ക് വീടിനു ഒരുകിലോമീറ്റര്‍ പരിധിക്കുള്ളിലും ആറുമുതല്‍ എട്ടുവരെ ക്ലാസ്സുകാര്‍ക്ക് മൂന്നു കിലോമീറ്ററിനുള്ളിലും സ്‌കൂള്‍സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാറിന് ബാദ്ധ്യതയുണ്ട്. പഠനവൈകല്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കണം. പ്രവേശനം നല്കുന്നതിന്റെ ഭാഗമായി കുട്ടിക്കോ രക്ഷിതാക്കള്‍ക്കോ സ്‌ക്രീനിംഗ്  ടെസ്റ്റ് പാടില്ല. ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ ആരേയും തോല്‍പ്പിക്കുകയുമരുത്.  ചൂരല്‍   പ്രയോഗവും മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന മറ്റു ശിക്ഷകളും അനുവദിക്കില്ല. പ്രവേശനത്തിന് തലവരിപ്പണം പാടില്ല. ഏതു തരത്തിലുള്ള പിരിവിനും നിരോധനമുണ്ട്.

നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനു പുറമെ, വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പുവരുത്തുക, വിവേചനമില്ലാത്ത വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുക, അയല്‍പക്ക വിദ്യാലയം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുക, വികലാംഗരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് സാഹചര്യം സൃഷ്ടിക്കുക, പാവപ്പെട്ടവരും പ്രാന്തവത്കരിക്കപ്പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ പ്രാപ്യമാക്കുക തുടങ്ങിയ പുരോഗമനപരവും പരിഷ്‌കൃതവുമായ ലക്ഷ്യങ്ങള്‍ നിയമത്തിലുണ്ട്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റത്തിന് വഴിയൊരുക്കിയ നിയമം പ്രാബല്യത്തിലാക്കിയ കേന്ദ്ര യു.പി.എ സര്‍ക്കാറിന് അഭിനന്ദനങ്ങള്‍.

എന്താണ് പരിസ്ഥിതി?
കോടാനുകോടി വര്‍ഷങ്ങള്‍ പഴക്കമുണ്ട് നമ്മുടെ  ഭൂമിയ്ക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങള്‍ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാക്കി.

പ്രപഞ്ച പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ ജീവന്റെ ആദ്യകണം ഭൂമിയില്‍ നാമ്പെടുത്തു. ദശലക്ഷക്കണക്കിന്  വര്‍ഷങ്ങളുടെ സഞ്ചാരത്തിനൊടുവില്‍ ഭൂമി ഇന്നു കാണുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛന്ദ സുന്ദരമാക്കിത്തീർത്തു.

വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതിയെന്നു വിളിക്കാം. ആധുനിക കാഴ്ചപ്പാടുകളനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകളില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്തില്‍ കഴിയുന്ന ഇടങ്ങള്‍ സന്തുലിതമായ  പരിസ്ഥിതി എന്ന സങ്കല്‍പ്പത്തിന് ചേര്‍ന്നവയാണ്.

ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകള്‍ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ ഭൂവിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്.

ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികള്‍ നേരിടുന്നു എന്നതു തന്നെ ഇതിനു കാരണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കുമ്പോള്‍ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.

ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും നിലനില്‍ക്കുന്ന ചുറ്റുപാടാണല്ലോ പരിസ്ഥിതി. ഒരു ജീവിയുടെ ജീവിതചക്രവും അതിന്റെ സ്വഭാവ സവിശേഷതകളും രൂപപ്പെടുത്തുന്നതില്‍ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു. ജീവിയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികള്‍ തമ്മിലുള്ള ബന്ധവും അവയ്ക്ക് അജീവിയ ഘടകങ്ങളുമായുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങളത്രെ. ചുരുക്കത്തില്‍ ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളും ചേരുമ്പോള്‍ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു എന്നു പറയാം.

വിവിധ ശാസ്ത്രശാഖകള്‍ പല തരത്തിലാണ് പരിസ്ഥിതിയെ നിര്‍വചിച്ചിരിക്കുന്നത്. ഒരു ജീവിയേയോ അതിന്റെ ആവാസ വ്യവസ്ഥയേയോ വലയം ചെയ്തിരിക്കുന്നതും അവയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഭൗതികവും രാസപരവും ജൈവപരവുമായ ഘടകങ്ങള്‍ ചേര്‍ന്നതാണ് പരിസ്ഥിതി. എന്നാല്‍ ഊര്‍ജ്ജത്തിന്റെയും പദാര്‍ത്ഥത്തിന്റെയും അവയുടെ സവിശേഷതകളുടെയും ശേഖരണമെന്നാണ് ഭൗതികശാസ്ത്രവും രസതന്ത്രവും പരിസ്ഥിതിയെ നിര്‍വചിക്കുന്നത്. ഒരു വ്യക്തിയുടേയോ സമൂഹത്തിന്റേയോ വികസനത്തെ സ്വാധീനിക്കുന്ന പ്രാഥമിക ഘടകം അവയുടെ പൊതു പരിസ്ഥിതിയും സാമൂഹിക പരിസ്ഥിതിയുമാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യശാസ്ത്രം പരിസ്ഥിതിയെ നിര്‍വ്വചിച്ചിരിക്കുന്നത്.  സാമൂഹിക പരിസ്ഥിതി അഥവാ ചുറ്റുപാട് എന്ന സങ്കല്‍പ്പം സാമൂഹ്യശാസ്ത്രത്തിലെ മറ്റൊരു അടിസ്ഥാന ആശയമാണ്.

ഗണിതശാസ്ത്രം പരിസ്ഥിതിയെ മറ്റൊരു വീക്ഷണകോണിലൂടെ കാണുന്നു. മൂല്യത്തില്‍ പരിമിതികളുള്ള ഒരു കൂട്ടം ചരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിസ്ഥിതി എന്നത്രെ ഗണിതശാസ്ത്രവീക്ഷണം. അതായത് ഗണിതശാസ്ത്രത്തില്‍ ചരങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്നത് അവയുടെ പരിസ്ഥിതിയാണെന്ന് ചുരുക്കം. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒരു കമ്പ്യൂട്ടിംഗ് സംവിധാനത്തെയും പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെയും മുഴുവന്‍ പരിസ്ഥിതി എന്നതുകൊണ്ട് സൂചിപ്പിക്കുന്നു.

(’നമ്മുടെ പരിസ്ഥിതി’ എന്ന  പുസ്തകത്തില്‍ നിന്ന്)

തീവണ്ടിച്ചെയ്ത്താന്‍മാര്‍
‘ഇന്നലെ …ാം നമ്പ്ര് വണ്ടി ഏകദേശം 25 മൈല്‍ സ്പീഡില്‍ ചേമഞ്ചേരിക്കും എലത്തൂരിനും മദ്ധ്യേ ഓടിക്കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു വണ്ടിയുടെ വാതില്‍ അതിശക്തിയോടുകൂടി തുറക്കപ്പെട്ടതായും, അതില്‍നിന്ന് ഒരു മനുഷ്യദേഹം, ആരോ ചവിട്ടി പുറത്തേക്കു ചാടിച്ചതാണെന്നു കാഴ്ചയില്‍ തോന്നിക്കുമാറു പുറത്തേക്ക് വീഴുന്നതായും ഗാര്‍ഡ് കാണുകയും വണ്ടി ഉടനെ നിര്‍ത്തുകയും ചെയ്തു. അന്വേഷണത്തില്‍നിന്നു പ്രസ്തുത മുറിയില്‍ യാത്ര ചെയ്തിരുന്ന പാറപ്പുറത്തു സഞ്ജയന്‍ എന്ന ഒരു മനുഷ്യന്‍ ഒരു സഹയാത്രക്കാരനെ അദ്ദേഹത്തിനിറങ്ങേണ്ടുന്ന സ്റ്റേഷനെത്തുന്നതുവരെ കാത്തിരിക്കുവാന്‍ ക്ഷമയില്ലാതെ, ഇറക്കിവിട്ട കാഴ്ചയാണ് ഗാര്‍ഡ് കണ്ടതെന്നറിവായി. സഞ്ജയനോടു പോലീസു ചെയ്ത ചോദ്യങ്ങള്‍ക്ക് ‘എന്റെ സമാധാനം ഞാന്‍ സെഷന്‍സ് ജഡ്ജിയോട് ബോധിപ്പിച്ചുകൊള്ളാം’ എന്ന മറുപടി മാത്രമേ കിട്ടിയുള്ളൂ, പരേതന്റെ ദേഹം ഛിന്നഭിന്നമായിപ്പോയിരിക്കുന്നതിനാല്‍ ആളെ തിരിച്ചിയുവാന്‍ കഴിഞ്ഞിട്ടില്ല.’

O

ഇങ്ങനെയൊരു കുറിപ്പ്  അടുത്തകാലത്ത് ഏതെങ്കിലും ഒരു പത്രത്തില്‍ കാണപ്പെടുകയാണെങ്കില്‍ ‘ഇതു നമ്മുടെ പി.എസ്സ്. ആയിരിക്കുവാന്‍ തരമില്ല. കടലാസ്സുകാര്‍ക്ക് തെറ്റിപ്പോയതായിരിക്കും. അല്ലെങ്കില്‍ വേറെ ഏതോ ഒരു സഞ്ജയന്‍ ഉണ്ടായിരിക്കും.’ എന്നു മാത്രം നിങ്ങള്‍ പറയരുത്. അതു നിങ്ങളുടെ പി.എസ്സ്. തന്നെ ആയിരിക്കും. കടലാസ്സുകാര്‍ക്ക് ഒരു തെറ്റും പറ്റിയിട്ടുണ്ടായിരിക്കില്ല; വേറെ ഒരു സഞ്ജയനില്ല. ആളെ തിരിച്ചറിയുവാന്‍ നിവൃത്തിയില്ലാത്തവിധത്തില്‍ ഛിന്നഭിന്നമായിച്ചമഞ്ഞ ദേഹത്തോടു കൂടിയ പരേതനായ ശ്രീമാന്‍ ഒരു തീവണ്ടിച്ചെയ്ത്താന്‍ മാത്രവുമായിരിക്കും. പി.എസ്സ്. സെഷന്‍സ് കോര്‍ട്ടില്‍ പറയുവാന്‍ വിചാരിച്ച സമാധാനവുമതായിരിക്കും. ആ കാരണത്തിന്മേല്‍ പ്രതിയെ വെറുതെ വിട്ടയയ്ക്കുകയില്ലെന്നു നിങ്ങള്‍ എന്നെ പഠിപ്പിക്കേണ്ട. അതെനിയ്ക്കറിയാം; പക്ഷേ, ശിക്ഷ കുറയും. വളരെ  കുറയും. അല്പം കിട്ടാനിടയുള്ളതു  ഞാന്‍ സസന്തോഷം സഹിക്കുവാനാണ് ഒരുങ്ങിയിരിക്കുന്നത്.

O

ഇത്ര ദൃഢമായ ഒരു ക്ലേശസഹിഷ്ണുത സഞ്ജയനില്‍ സഞ്ജനിപ്പിച്ച മേപ്പടി തീവണ്ടിച്ചെയ്ത്താന്‍ എന്തു തരത്തിലുള്ളവനെന്നും, അവനെന്തായുധമായിരിപ്പൂ എന്നുമായിരിക്കും നിങ്ങളുടെ അടുത്ത പ്രശ്‌നം (അല്ലേ?) എന്നാല്‍ തീവണ്ടച്ചെയ്ത്താന്‍ നിങ്ങളില്‍ പലരും ശങ്കിച്ചിരിക്കാവുന്നതുപോലെ ‘Beware of pick-pockets’ എന്ന് ഇംഗ്ലീഷിലും ‘തിരുടര്‍കള്‍ ജാക്കിരതൈ!’ എന്നു തമിഴിലുമുള്ള താക്കീതുകളുടെ കാരണ ഭൂതനായ കള്ളനല്ലെന്നു ഞാന്‍ ആദ്യമേ പറഞ്ഞുകൊള്ളട്ടെ. വാസ്തവത്തില്‍ മലബാറില്‍ ഓടുന്ന വണ്ടികളില്‍ ആ താക്കീതിന്റെ ആവശ്യമേയില്ല. തീവണ്ടിയില്‍നിന്ന് മോഷ്ടിച്ച കേസുകള്‍ മലബാറില്‍ ഒരു യുഗത്തിലൊരിക്കലുണ്ടോ എന്നു സംശയമാണ്. എന്തായാലും ഇത് ഇവിടെ തമിഴ്‌നാട്ടിലെപ്പോലെ ഒരു സാധാരണ സംഭവമല്ലെന്നു തീര്‍ച്ചയായി പറയാം. എനിയ്ക്ക് ഈ കാര്യത്തില്‍ വേറൊന്നു പറയുവാനുള്ളത് എന്നെ സംബന്ധിച്ചേടത്തോളം, മേപ്പടി തിരുടര്‍കളെ പുല്ലുവിലയാണെന്നു മാത്രമാണ്. പി.എസ്സിന്റെ കീശയില്‍ കൈയിട്ടു കിട്ടുന്ന സാധനങ്ങളെല്ലാം എടുത്തു തെറ്റുന്ന തിരുടന്‍ നിരാശകൊണ്ട് തൂങ്ങിമരിച്ചില്ലെങ്കില്‍ പ്രസ്തുത സാധനങ്ങളെക്കുറിച്ച് അഗാധമായാലോചിച്ചു തത്ത്വജ്ഞാനിയായിത്തീരും. ഏതായാലും അങ്ങനെയൊരു ശ്രമംചെയ്യുന്ന വിദ്വാനെ ഞാന്‍, അറിഞ്ഞാല്‍പ്പോലും, തടയുവാന്‍ ആലോചിക്കുന്നില്ല.

O

എന്റെ സാഹായ്യത്താല്‍ ഇരുപത്തഞ്ചു മൈല്‍ സ്പീഡില്‍ ലോകപ്രയാണം ചെയ്യുവാനിടയുള്ള തീവണ്ടിച്ചെയ്ത്താന്മാര്‍ വേറെ ഒരു തരക്കാരാണ്. അവരെ കുറ്റസമ്മതപത്രസമേതം കാട്ടികൊടുത്താലും പോലീസുകാര്‍ അറസ്റ്റുചെയ്യുകയില്ല. അവരെ ശിക്ഷിക്കുവാന്‍ നിയമവുമില്ല. (അതുകൊണ്ടായിരിക്കും ഞാന്‍ ഈ കഠിനകൃത്യം ചെയ്യുവാന്‍ ഇടവരുന്നത്). അവര്‍ ബാഹ്യമായി ടിക്കറ്റോടും, സാമാനത്തോടും, ബാക്കി ചില്ലറയോടും കൂടിയ സാധാരണക്കാര്‍ മാത്രമാണ്; എന്നാല്‍ ആന്തരമായി അവര്‍ മനുഷ്യനെ ദ്രോഹിക്കുവാന്‍ വേണ്ടി അവതരിച്ച ചെയ്ത്താന്‍മാരാണ്. അവരുടെ സമ്പ്രദായങ്ങള്‍ ഞാന്‍ വിവരിക്കാം. ഈയിടെ ഒരു ചെയ്ത്താന്‍ വണ്ടി ഒരാപ്പീസില്‍ നിന്നപ്പോള്‍ എന്റെ മുറിയില്‍ കയറി എനിക്കഭിമുഖമായി എതിര്‍ സീറ്റില്‍ സ്ഥാനം പിടിച്ചു. വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മൂപ്പര്‍ മുന്നോട്ടല്പം ആഞ്ഞ്  എന്നോടല്ലാതെ വേറൊരാളോടാണെന്നു നടിക്കുവാന്‍ നിവൃത്തിയില്ലാത്ത വിധത്തില്‍ ‘എവിടെയാ ഇറങ്ങേണ്ടത്’ എന്നു ചോദിച്ചു. ഞാന്‍ കോരപ്പുഴയില്‍ ചായംവാരിക്കലക്കിയ ഒരു സായാഹ്നത്തിന്റെ സൗന്ദര്യത്തില്‍ മതിമറിന്നിരിക്കുകയായിരുന്നു. ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പുറത്തേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു.

O

മറ്റേ വിദ്വാന്‍ വിടുമോ? ഒരു വിരല്‍കൊണ്ട് എന്റെ കാലിന്റെ മുട്ടുതൊട്ടു ചോദ്യം ആവര്‍ത്തിച്ചു. ആവുംപോലെ ‘മുള്ളന്‍പന്നിത്വം’ അഭിനിച്ചുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു. ചെയ്ത്താന്‍ ‘എന്തിനാണ് പോകുന്നത്?’ എന്നായി. ‘എന്താണെന്നറിഞ്ഞിട്ടു വേണ്ടത്? അവനവന്റെ പാടുനോക്കിയിരിക്കരുതോ?’ എന്നാണ് ഞാന്‍ ചോദിക്കേണ്ടിയിരുന്നത്. പക്ഷേ, അങ്ങനെയുള്ള നൂറു ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ക്കൂടി സന്ദര്‍ഭോചിതമായി ദിവസംപ്രതി കടന്നുപോകാറുണ്ടെങ്കിലും, ഈവക ഘട്ടങ്ങളില്‍ കാമുകനെ അനുരാഗകഥ അറിയിക്കുന്നതില്‍ മുഗ്ദ്ധയ്ക്കുള്ള ലജ്ജയേക്കാള്‍ കവിഞ്ഞ ലജ്ജയോടുകൂടിയ പി.എസ്സിന്റെ നാവ് അവയെ പുറത്തേക്കു വിടാറില്ല. ‘ശകാരിക്കുന്നില്ലെങ്കില്‍ വേണ്ട; താന്‍ ഏതായാലും മിണ്ടരുത്’ എന്നു ശാസിക്കുന്ന മനസ്സിനെ വകവയ്ക്കാതെ അസത്തുനാവ് ആ ചോദ്യത്തിനും സത്യമായ മറുപടി കൊടുത്തു.

O

ദുഃഖപൂര്‍ണ്ണമായ ഒരു നീണ്ട കഥയെ ഞാന്‍ ചുരുക്കട്ടെ. വണ്ടി അടുത്ത ആപ്പീസിലെത്തുന്നതിന്നു മുമ്പ് എന്റെ നെറ്റി ചുളിക്കലിലെയും, പുരുഷസ്വരത്തെയും കാണുകയോ കേള്‍ക്കുകയോ ചെയ്ത ഭാവംപോലുമില്ലാതെ, ആ ജിജ്ഞാസു എന്റെ നാടും വീടും എവിടെയാണെന്നും, പേരും ജോലിയും എന്തെന്നും, ശമ്പളവും വയസ്സും എത്രയെന്നും, വിവാഹം കഴിച്ചിട്ടുണ്ടോ എന്നും കുട്ടികളെത്രയുണ്ടെന്നും എന്തിനാണ് പോകുന്നിടത്തേക്കു പോകുന്നതെന്നും, എപ്പോഴാണ് തിരിച്ചുവരികയെന്നും, ഉള്‍പ്പെടെ ഏകദേശം എണ്‍പതു ചോദ്യങ്ങളുടെ  ഉത്തരം ഓരോന്നായി പ്രതിഷേധം തിങ്ങിവിങ്ങുന്ന എന്റെ കരളില്‍നിന്നും, ചൂണ്ടലിട്ടു മത്സ്യം പിടിക്കുംപോലെ, വലിച്ചെടുത്തു.

O

ഇത്രയുംകൊണ്ടു തീര്‍ന്നുവെന്നു ഞാന്‍ വിചാരിച്ചുപോയി. എവിടെ തീരുന്നു? ഞാന്‍ ഒരൊറ്റച്ചോദ്യം അങ്ങോട്ടു ചോദിച്ചില്ലെങ്കിലും, അദ്ദേഹം തന്നെക്കുറിച്ചുള്ള ഒരു ലഘുപ്രസംഗം ആരംഭിച്ചു. അതും ഞാന്‍ ഒരക്ഷരം വിടാതെ കേള്‍ക്കേണ്ടി വന്നു. ഒടുക്കം ആ ബോര്‍മഹാസാമ്രാട്ട്  ഇറങ്ങിപ്പോയപ്പോള്‍ ഞാന്‍ എന്നോടുതന്നെയുള്ള ദ്വേഷംകൊണ്ടു കരയാറായിരിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ വണ്ടിയില്‍വെച്ച് ഇത്തരക്കാരില്‍പ്പെട്ട വേറൊരു ചെയ്ത്താനെ കണ്ടുമുട്ടി. ആ ദേഹവും ഇരുന്ന ഉടനെ എന്നെ സൂക്ഷിച്ചുനോക്കിത്തുടങ്ങി; വണ്ടി ഇളകിയതോടുകൂടി ആ വിദ്വാനും മുന്നോട്ടാഞ്ഞിരുന്നു. ഞാന്‍ ഒരു പുസ്തകം വായിക്കുന്നതിന്നിടയില്‍, അരക്കണ്ണുകൊണ്ട് ഈ ചേഷ്ടകള്‍ കണ്ടു മനസ്സിലാക്കി അചിരേണ ഞാന്‍ പ്രതീക്ഷിച്ചതുപോലെ ‘എവിടേക്കാ?’  എന്ന ചോദ്യം പുറപ്പെട്ടു. ഏതായാലും കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പറ്റരുതെന്നു  കരുതി ഞാന്‍  ദീര്‍ഘനിശ്വാസത്തോടുകൂടി പുസ്തകം താഴെ വെച്ചു ചെയ്ത്താന്റെ കണ്ണുകളില്‍ത്തന്നെ നോക്കി. അതിദ്രുതമായി താഴെ ചേര്‍ക്കുംപ്രകാരം പ്രസംഗിച്ചു:

‘ഞാന്‍ കോഴിക്കോട്ടേക്കു പോവുകയാണ്. അവിടെ ഒരു  പത്രമാപ്പീസില്‍ ആഴ്ചയില്‍ രണ്ടുതവണ രണ്ടു പേയ്ജ് എഴുതി നിറയ്ക്കുകയാണ് എന്റെ ജോലി. വയസ്സ് (കണ്ടാല്‍ ഒരു സമയം അത്രതന്നെ തോന്നുകയില്ലെങ്കിലും) എഴുപത്തിഎട്ട്. പതിനേഴു ഭാര്യമാരും അവരിലെല്ലാംകൂടി എണ്‍പതില്‍ച്ചില്വാനം കുട്ടികളുമുണ്ട്. ഒരു ഇന്ത്യക്കാരന്റെ നിലയില്‍ ശരാശരി ശമ്പളം ദിവസത്തിന് ഒന്നര അണയാണ്. വല്ലാത്ത ചൂട്. തുലാവര്‍ഷം എനിയുണ്ടാകുമോ എന്ന് എനിക്കു പറയുവാന്‍ കഴിയുകയില്ല. കൃഷി തരക്കേടില്ലെന്നു പറയുന്നു! തീര്‍ച്ച വിവരമില്ല. ഞാന്‍ വായിക്കുന്നത് ഒരു ഇംഗ്ലീഷ് പുസ്തകമാണ്. വില 2ക. നോവലല്ല. അടുത്ത ആഫീസ് പയ്യോളിയാണ്. എന്റെ പേര് പാറപ്പുറത്ത് സഞ്ജയന്‍ എന്നാണ്. ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡണ്ടിനെക്കുറിച്ച് എനിയ്ക്കു വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല. നിങ്ങള്‍ വേറെയെന്തെങ്കിലും അറിയുവാനാഗ്രഹിക്കുന്നുണ്ടോ?’

മറ്റേ മനുഷ്യന്‍ അനുനിമിഷം വര്‍ദ്ധിച്ചുവരുന്ന അത്ഭുതത്തോടുകൂടി എന്നെ നോക്കി; ഒടുക്കം മരവിച്ചതുപോലെ മിണ്ടാതിരുന്നു. ‘വേറെയെന്തെങ്കിലും അറിയുവാനുണ്ടോ?  ദയചെയ്തു വേഗം പറയണം. ഈ പുസ്തകം ഇന്നു വായിച്ചുതീര്‍ക്കണമെന്നുണ്ട്’ എന്നു ഞാന്‍ വീണ്ടും പറഞ്ഞു. ‘ഇല്ല’ എന്ന് ആ മനുഷ്യന്‍ കഷ്ടിച്ചു സമ്മതിച്ചു. ‘ശരി എന്നാല്‍ നിങ്ങളെപ്പറ്റി യാതൊന്നും അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഓര്‍മ്മയിരിക്കട്ടെ. സലാം!’ എന്നു  പറഞ്ഞു ഞാന്‍ മറ്റൊരു ദീര്‍ഘദീര്‍ഘശ്വാസത്തോടുകൂടി പിന്നെയും വായന ആരംഭിച്ചു.

O

വേറെ ഒരുതരം ചെയ്ത്താന്മാരുണ്ട്. അവര്‍ എടുക്കുന്ന സ്വാതന്ത്ര്യം ഇതിലും വളരെ കവിഞ്ഞതാണ്. ഒരു ദിവസം ഞാന്‍ ഒരു വൃത്താന്തപത്രവും രണ്ടുമൂന്നു പുസ്തകങ്ങളും തീവണ്ടിമുറിയില്‍ ഒരു സീറ്റിന്മേല്‍വെച്ച് എന്തോ ആവശ്യത്തിന്നു പ്ലാറ്റ്‌ഫോറത്തിലേക്കിറങ്ങി. കുറച്ചുകഴിഞ്ഞു തിരിഞ്ഞു മുറിയിലെത്തിയപ്പോള്‍ പുസ്തകങ്ങളും കടലാസ്സും വെച്ചേടത്തുണ്ടായിരുന്നില്ല. പണ്ടൊരു കച്ചവടക്കാരന്‍ കുറേ തൊപ്പികള്‍ ഒരു പൂട്ടാത്ത പെട്ടിയില്‍വെച്ച് ഒരു കാട്ടില്‍ കിടന്നുറങ്ങിയെന്നും ഉണര്‍ന്നുനോക്കുമ്പോള്‍ ഒരു കൂട്ടം മര്‍ക്കടന്മാര്‍ മേപ്പടി പെട്ടി തുറന്നു തൊപ്പികളൊക്കെ എടുത്തു തലയിലിട്ടു മരക്കൊമ്പുകളില്‍ ഒരു കോണ്‍ഫറന്‍സ് കൂടിയതായി കണ്ടുവെന്നും ഒരു കഥ നിങ്ങള്‍ വായിച്ചിട്ടില്ലേ? അതുപോലെതന്നെ: പത്രത്തിന്റെ ഓരോ ഭാഗംഓരോ മനുഷ്യന്‍ കൈവശപ്പെടുത്തി വായിക്കുന്നു. പുസ്തകങ്ങളും അങ്ങനെതന്നെ. കച്ചവടക്കാരന്നു തന്റെ തലയിലുള്ള ഒരു തൊപ്പി, നിരാശയാല്‍ വലിച്ചെറിഞ്ഞപ്പോഴാണത്രേ, മറ്റു തൊപ്പികള്‍ തിരിച്ചുകിട്ടിയത്. അങ്ങനെ വലിച്ചെറിയുവാന്‍കൂടി ഒരു പുസ്തകമോ കടലാസ്സോ എന്റെ കൈവശമുണ്ടായിരുന്നില്ല. അവര്‍ യാതൊരാവശ്യത്തിന്നുവേണ്ടി ആ പുസ്തകങ്ങളും കടലാസ്സും കൈവശപ്പെടുത്തിയോ അങ്ങനെയൊരാവശ്യം ഉടമസ്ഥന്നും ഒരുപക്ഷേ ഉണ്ടായിരിക്കാമെന്ന് ആ കമ്മ്യൂണിസ്റ്റുകാര്‍ ആലോചിച്ചിട്ടില്ല. അല്ലെങ്കില്‍ ഞാനെന്തിനു കമ്മ്യൂണിസത്തെ അനാവശ്യമായി അധിക്ഷേപിക്കുന്നു? കമ്മ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരംകൂടി ഒരു കടലാസ്സിന്റെ ഒരു തുണ്ടെങ്കിലും എനിയ്ക്കു കിട്ടേണ്ടേ?

O

ഇതൊരു സമയം എനിയ്ക്കു പറ്റിയ ഒരു പ്രത്യേകാനുഭവം മാത്രമായിരിക്കുമെന്നു കരുതി ഞാന്‍ ചിലരോട് ഇതു പറഞ്ഞപ്പോള്‍ അത്തരം അനുഭവങ്ങള്‍ മാത്രമേ അവര്‍ക്ക്  ഇതുവരെ ഉണ്ടായിട്ടുള്ളുവെന്ന് അവരെല്ലാം ഐക്യകണ്‌ഠ്യേന തെളിവു തന്നു. ആ കാരണത്താലാണ് ഇതെഴുതുന്നത്. ഇക്കാര്യത്തില്‍ റെയില്‍വേ അധികൃതരോട് ആവലാതിപ്പെട്ടിട്ടു കാര്യമുണ്ടെന്നെനിയ്ക്കു തോന്നുന്നില്ല. ഇതു വായിച്ചാലെങ്കിലും മേപ്പടി ചെയ്ത്താന്മാര്‍ സഹയാത്ര ക്കാരെ ദ്രോഹിക്കുന്ന കാര്യത്തില്‍ ഒരു ദയ വിചാരിച്ചാല്‍ ഞാന്‍ കൃതാര്‍ത്ഥനായി; ഇല്ലെങ്കില്‍ ഞാന്‍ എനിയും  എഴുതും-കുറച്ച് ആക്ഷേപസ്വരത്തില്‍ത്തന്നെ എഴുതും. അതിന്നു വഴിവെയ്ക്കരുത്!

(സഞ്ജയന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ഇന്ത്യയ്ക്കഭിമാനം
നമ്മുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് മികച്ച രാഷ്ട്രതന്ത്രജ്ഞനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചതില്‍ ഓരോ ഇന്ത്യക്കാരനും ആഹ്ലാദിക്കാം; അഭിമാനിക്കാം. മതസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയ്ക്കായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന, അമേരിക്കയിലെ പ്രശസ്തമായ ”അപ്പീല്‍ ഓഫ് കോണ്‍ഷ്യസ് ഫൗണ്ടേഷ”ന്റെ ഈ വര്‍ഷത്തെ ‘വേള്‍ഡ് സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡി’നാണ് ഡോ. മന്‍മോഹന്‍സിങ്ങ് അര്‍ഹനായത്. ലോകസമാധാനം, സഹിഷ്ണുത, വംശീയനീതി എന്നിവ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ക്കാണ് ഈ വിശ്വോത്തര പുരസ്‌കാരം.

ദുര്‍ബ്ബലനായ പ്രധാനമന്ത്രിയെന്ന് രാഷ്ട്രീയ എതിരാളികള്‍ ആക്ഷേപിച്ചപ്പോള്‍ ദൃഢമായ തീരുമാനം എടുക്കുന്നതില്‍ അല്പംപോലും പിറകോട്ടില്ലെന്ന് പലതവണ തെളിയിച്ച പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിങ്ങ്. ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിലും, പതിന്നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കുന്നതിലും, വനിതകള്‍ക്ക് മുപ്പത്തിമൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിലും, ന്യൂനപക്ഷങ്ങള്‍ക്കു മാത്രമായി ഒരു മന്ത്രാലയം രൂപീകരിക്കുന്നതിലും, ഇന്ത്യയൊട്ടുക്കും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതിലും പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ അമൂല്യമായ സംഭാവനകള്‍ ഇന്ത്യയുടെ ഭരണ രാഷ്ട്രീയ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളാണ്. ‘വേള്‍ഡ് സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡി’ന് അര്‍ഹനായ ഡോ. മന്‍മോഹന്‍സിങ്ങിന് ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും.

കേശവദേവിന്റെ സമ്പൂര്‍ണ്ണ കഥകള്‍
പി. കേശവദേവ്‌

മലയാള സാഹിത്യത്തിന് കാലത്തെ അതിജീവിക്കുന്ന ഈടുറ്റ രചനകള്‍ നല്കി, കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ എഴുത്തുകാരനാണ് പി. കേശവദേവ്. ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ കണ്ണീരിന്റെ നനവും വിയര്‍പ്പിന്റെ ഗന്ധവുമായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയീഭവിച്ചത്.

സംവേദനക്ഷമതയുള്ളതും, ഇപ്പോള്‍ കിട്ടാനില്ലാത്തതുമായ ദേവിന്റെ കഥകള്‍ കുറെക്കാലത്തെ കഠിനശ്രമത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പൂര്‍ണ പബ്ലിക്കേഷന്‍സ് കണ്ടെത്തിയത്. ഇതുവരെ വെളിച്ചം കാണാത്ത കഥകളും ഇക്കൂട്ടത്തിലുണ്ട്. നാലു വാല്യങ്ങളിലായി ആകെ 114 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. സാധാരണ വായനക്കാരെ എന്നും തന്റെ ഹൃദയത്തോടടുപ്പിച്ചുനിര്‍ത്തിയിരുന്ന ധീരനായിരുന്ന കേശവദേവിന്റെ മറ്റുകൃതികളെ എന്നപോലെ ഈ സമ്പൂര്‍ണ്ണകഥകളും മലയാളി വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

വിഷു സൂര്യോത്സവം
മീനം രാശിയില്‍നിന്ന് മേടം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന ദിവസമാണ് വസന്തുവിഷു. വസന്തകാലത്തെ വിഷു ആചരണത്തിന് സൂര്യാരാധനയുമായി ബന്ധമുണ്ട്. സര്‍വ്വചരാചരങ്ങളെയും നിത്യവും ചൈതന്യവത്കരിക്കുന്ന സൂര്യന്‍ ആദിദേവനാണ്. ഭവിഷ്യപുരാണത്തില്‍ ശ്രീകൃഷ്ണന്‍ തന്റെ മകനായ സാംബനോട് പറഞ്ഞത് സൂര്യന്‍ പ്രത്യക്ഷദേവതയെന്നാണ്. നാശരഹിതമായ ജ്ഞാനയോഗത്തെ താന്‍ ആദ്യം ഉപദേശിച്ചത് സൂര്യനോടായിരുന്നുവെന്ന് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഓര്‍മ്മിപ്പിച്ചു. വേദങ്ങളിലെ സൂര്യന്‍ ത്രിമൂര്‍ത്തികളെ പ്രതിനിധാനം ചെയ്യുന്നു. സന്തോഷത്തിന്റെയും, ജ്ഞാനത്തിന്റെയും, സമ്പല്‍സമൃദ്ധിയുടെയും ആരോഗ്യത്തിന്റെയും പ്രതീകമായിട്ടാണ് സൂര്യരശ്മികള്‍ ഉപനിഷത്തുകളിലും, പുരാണങ്ങളിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. ഗായത്രിമന്ത്രത്തിന്റെ ദേവത സൂര്യനാണ്.

സൂര്യനും മനുഷ്യനും തമ്മില്‍ പ്രാചീനകാലം മുതല്ക്കുതന്നെ സുദൃഢമായ ആത്മീയബന്ധം നിലനിന്നുവന്നിരുന്നു. സര്‍വ്വവ്യാപിയും അദൃശ്യനുമായ ദൈവത്തിന്റെ ദൃശ്യരൂപമായിട്ടാണ് പൂര്‍വികര്‍ സൂര്യനെ സങ്കല്പിച്ചിരുന്നത്. അന്ധകാരത്തെയകറ്റി പ്രഭാതത്തില്‍ ഉദിച്ചുയരുന്ന സൂര്യനെ അവര്‍ ഭക്ത്യാദരപൂര്‍വം വീക്ഷിച്ചു. സൂര്യാസ്തമയം അവര്‍ക്ക് ദുഃഖാനുഭവമാണ്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ യൂറോപ്പില്‍ പല രാജ്യങ്ങളിലും ‘സാറ്റനാലിയ’ എന്ന പേരില്‍ സൂര്യോത്സവം ആഘോഷിച്ചിരുന്നു. പേര്‍ഷ്യക്കാരുടെ സൂര്യദേവന്‍ മിത്ര എന്ന പേരിലായിരുന്നു അറിയപ്പട്ടിരുന്നത്.

ഭാരതീയര്‍ ആദിത്യനെ ബ്രഹ്മത്തിന്റെ ദൃശ്യരൂപമായി ആരാധിച്ചുവന്നു. ആദിത്യ എന്ന പദത്തിന്റെ അര്‍ത്ഥം ആദിമനായ ദൈവം എന്നാണ്. ജഗത്തിലുള്ള സര്‍വ്വത്തിനും ആദിമനാകയാല്‍ ആദിത്യനെന്ന് വരാഹപുരാണം. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വിവര്‍ത്തനത്തില്‍ ജ്ഞാനസ്വരൂപനും, അജ്ഞാനവിനാശകനുമായിട്ടാണ് സൂര്യനെ അഗസ്ത്യമഹര്‍ഷി ശ്രീരാമചന്ദ്രനോടുള്ള ഉപദേശത്തില്‍ വിശേഷിപ്പിച്ചത്. ഋഗ്വേദത്തില്‍ സൂര്യനെ പ്രകീര്‍ത്തിക്കുന്ന ധാരാളം സൗരമന്ത്രങ്ങളുണ്ട്.

ആദ്ധ്യാത്മിക തലത്തില്‍ മാത്രമല്ല സാമൂഹ്യതലത്തിലും സൂര്യന്റെ സ്വാധീനം പ്രാചീനമാണെന്ന് നമുക്ക് കാണാന്‍ സാധിക്കും. സൂര്യന്റെ ഉദയാസ്തമയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളരെക്കാലം മുന്‍പുതന്നെ ജനങ്ങള്‍ അവരുടെ ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ലോകത്തെ കാര്‍ഷികസംസ്‌കാരം രൂപപ്പെട്ടുവന്നതുതന്നെ സൂര്യനെ കേന്ദ്രീകരിച്ചിട്ടാണ്. കര്‍ഷകന്റെ വിളവെടുപ്പുമായി സൂര്യന് ബന്ധമുണ്ട്. കേരളത്തില്‍ ഞാറ്റുവേല നോക്കിയാണ് അടുത്തകാലംവരെ കര്‍ഷകര്‍ കൃഷി നടത്തിയിരുന്നത്. ഞാറ്റുവേല ഞായറിന്റെ (സൂര്യന്റെ) വേലയാണ്.

ജ്യോതിഷപ്രകാരം സൂര്യന്റെ ഉച്ചക്ഷേത്രമാണ് മേടം രാശി. പ്രത്യേകിച്ച് മേടമാസം പത്താംതിയ്യതിവരെ പരമോച്ചത്തിലാണ് സൂര്യന്‍. സൂര്യദേവന്‍ ഈ കാലത്ത് തന്റെ ഏറ്റവും ശക്തിയുള്ള രശ്മികള്‍കൊണ്ട് ലോകത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നു. സൂര്യന്റെ ആദ്യരശ്മികള്‍ ഏറ്റുവാങ്ങാന്‍ മേടസംക്രമദിവസം രാത്രിയുടെ അന്ത്യയാമത്തിന്റെ ആരംഭത്തില്‍തന്നെ (പുലര്‍ച്ചെ മൂന്നുമണി) ജനങ്ങള്‍ ഉറക്കമുണര്‍ന്ന് തയ്യാറെടുക്കുന്നു. സൂര്യനാല്‍ ലഭ്യമായ പ്രകൃതിവിഭവങ്ങളെ (ധാന്യസസ്യപുഷ്പഫലാദികള്‍) നിലവിളക്കിന്റെ മുന്‍പില്‍ ഇരുന്ന് കണികണ്ടതിനുശേഷം സൂര്യദര്‍ശനത്തിനായി അവര്‍ പുറത്തേക്കിറങ്ങുന്നു. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള കൊന്നപ്പൂക്കള്‍ സൂര്യതേജസ്സിനെ പ്രതിനിധാനം ചെയ്യുന്നു.

മേടവിഷു കേരളീയര്‍ക്ക് പുതുവത്സരദിനംകൂടിയാണ്. അന്നേദിവസം പ്രഭാതത്തില്‍ ജനങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്ത് സ്‌നേഹബന്ധം ദൃഢമാക്കുന്നു. മുതിര്‍ന്നവര്‍ ഇളംതലമുറയിലെ അംഗങ്ങള്‍ക്ക് ‘കൈനീട്ടം’ നല്കി അവരെ സന്തോഷിപ്പിക്കുന്നു. കൈനീട്ടമെന്നാല്‍ സഹായഹസ്തം നീട്ടുക എന്നാണ്. വരുംതലമുറയെ ത്യാഗങ്ങള്‍ സഹിച്ചും സംരക്ഷിക്കുമെന്ന സന്ദേശമാണ് കൈനീട്ടത്തിലൂടെ അവര്‍ നല്കുന്നത്. ഉച്ചനീചത്വമില്ലാതെ സര്‍വത്ര പ്രകാശം ചൊരിയുന്ന സൂര്യദേവന്‍ ജാതിമതവര്‍ഗലിംഗവര്‍ണഭേദമില്ലാതെ സാഹോദര്യത്തോടെ ജീവിക്കാന്‍ മനുഷ്യരെ തന്റെ നിത്യസാന്നിദ്ധ്യത്തില്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മാനവമൈത്രിയുടെ സൂര്യോത്സവമാണ് വിഷു.

(’പുണ്യദിനാഘോഷങ്ങളുടെ ആദ്ധ്യാത്മിക പ്രസക്തി’ എന്ന പുസ്തകത്തില്‍നിന്ന്.)

പാട്ടിന്റെ ‘പദനിസ്വനം’ നിലച്ചു
സ്‌നേഹത്തിന്റെ നനവുള്ള ഈരടികളുമായി മനുഷ്യമനസ്സുകളിലേക്ക് ‘പടികടന്നെത്തിയ’ ശ്രീ ഗിരീഷ് പുത്തഞ്ചേരി അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു. എന്‍ക്വയറി എന്ന ചിത്രത്തിലൂടെ ‘തിരുവരങ്ങി’ലെത്തി മലയാളത്തിന്റെ ‘സൂര്യകിരീട’മായി മാറിയ അദ്ദേഹം ഇനി പാട്ടുകളിലൂടെ നമ്മളില്‍ ജീവിക്കും. ഈണത്തിനനുസരിച്ചുള്ള പാട്ടെഴുത്തിന്റെ ഈ കാലഘട്ടത്തില്‍ നിമിഷങ്ങള്‍കൊണ്ടു രചനാനിര്‍വ്വഹണം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അനുപമമാണ്.

‘ഹരിമുരളീരവം’, ‘ആരോ വിരല്‍മീട്ടും’, ‘ഗംഗേ….’, ‘ഗോപികേ ഹൃദയമൊരു’, ‘കനകമുന്തിരകള്‍’, ‘ഇന്നലെ എന്റെ നെഞ്ചിലെ’, ‘അമ്മ മഴക്കാറ്’, ‘എത്രയോ ജന്മമായ്’, ‘എന്തിത്ര വൈകി നീ സന്ധ്യേ’, ‘മനസ്സില്‍ മണിച്ചിമിഴില്‍’, പോലുള്ള മികച്ച ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അദ്ദേഹത്തിന് ഏഴുതവണ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. രണ്ടായിരത്തി അഞ്ഞൂറോളം സിനിമാഗാനങ്ങള്‍ രചിച്ച അദ്ദേഹത്തില്‍നിന്ന് ഇനിയും എത്രയോ ഗാനങ്ങളുടെ നീരുറവകള്‍ വരേണ്ടതായി              രുന്നു. ശ്രീ ഗിരീഷ് ഗാനരചയിതാവ് മാത്രമായിരുന്നില്ല നല്ലൊരു തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായിരുന്നു.

ഒരു പുരുഷായുസ്സിന്റെ പകുതിപോലും ജീവിച്ചു തീരാത്ത ഈ അനുഗൃഹീത കവിയും കഥാകൃത്തും ഉറ്റവര്‍ക്കും ഉടയവര്‍ക്കും തോരാത്ത കണ്ണുനീര്‍ നല്‍കിയാണ് യാത്രാമൊഴി ചൊല്ലിയത്. അദ്ദേഹത്തിന്റെ കുടുംബാങ്ങളുടെ ദുഃഖങ്ങള്‍ പങ്കുചേരുന്നവരോടൊപ്പം പൂര്‍ണയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

മാര്‍ച്ച്: മാസങ്ങളില്‍ മൂന്നാമത്
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാസങ്ങളുടെ ക്രമത്തില്‍ മൂന്നാമതായാണ് മാര്‍ച്ചിന്റെ സ്ഥാനം. വര്‍ഷത്തില്‍ 31 ദിവസങ്ങളുള്ള 7 മാസങ്ങളില്‍ ഒന്നുകൂടിയാണ് മാര്‍ച്ച്. ജ്യോതിഷപ്രകാരം സൂര്യന്റെ സ്ഥാനം മീനംരാശിയിലെത്തുമ്പോഴാണ് മാര്‍ച്ച് ആരംഭിക്കുന്നത്. അവസാനിക്കുന്നത് മേടംരാശിയിലെത്തുമ്പോഴും.

പുരാതന റോമില്‍ മാര്‍ട്ടിയസ് എന്നാണ് മാര്‍ച്ചിനെ വിളിച്ചിരുന്നത്. റോമന്‍ യുദ്ധദേവനായ മാര്‍ട്ടിയസിന്റെ പേരില്‍ നിന്നാണ് മാര്‍ച്ചിന്റെ ഉദ്ഭവം. റോമില്‍ 700 ബി.സി. വരെയുള്ള കാലങ്ങളില്‍ മാര്‍ച്ചിനെ ആയിരുന്നു ആദ്യമാസമായി പരിഗണിച്ചിരുന്നത്. റോമന്‍ രാജാവായിരുന്ന ന്യൂമ പോംപിലസ് ശൈത്യമാസങ്ങളായ ജനുവരിയും ഫെബ്രുവരിയും മാസങ്ങളുടെ നിരയില്‍ ആദ്യം ഉള്‍പ്പെടുത്തുന്നതുവരെ മാര്‍ച്ചുതന്നെ ആദ്യമാസമായി തുടര്‍ന്നു.

ഭൂമിയോടടുത്തു നില്‍ക്കുന്ന മാസം

ഫിന്നിഷില്‍ മാര്‍ച്ചിനെ മാലിസ്‌കു എന്നാണ് വിളിച്ചിരുന്നത്. ഭൂമിയോടടുത്തു നില്‍ക്കുന്ന മാസം എന്നര്‍ത്ഥം വരുന്ന മാല്ലിനേന്‍ കു എന്ന പദത്തില്‍ നിന്നുമായിരുന്നു ഇതിന്റെ ഉദ്ഭവം. ഭൂമി മഞ്ഞണിഞ്ഞു നില്‍ക്കുന്ന സമയത്താണ് മാലിസ്‌കുവിന്റെ ആരംഭം എന്നതുകൊണ്ടായിരുന്നു അങ്ങനെയൊരു വിശേഷണം വന്നത്. ഭാഷാപരമായി നോക്കുമ്പോള്‍ സാക്‌സണ്‍ പദമായ ലങ്ക്റ്റ്‌മൊണാറ്റില്‍  നിന്നുമാണ് മാര്‍ച്ച് എന്ന പേരിന്റെ ഉദ്ഭവം എന്നു പറയാം. സാക്‌സണ്‍സ് റെഡ്-മൊണാറ്റ് എന്നും (റെഡം ദേവതയുടെ പേരില്‍ നിന്ന്) മാര്‍ച്ചിനെ വിളിച്ചിരുന്നു. പുരാതന ബ്രിട്ടനിലെ തെക്ക് ഭാഗങ്ങളിലുള്ളവര്‍ ഹൈല്‍ഡ് മൊണാത് എന്നാണ് ഈ മാസത്തിനു നല്‍കിയിരുന്ന പേര്.

മാര്‍ച്ചിന്റെ ദൈവം

റോമന്‍ മാസമായിരുന്ന മാര്‍ട്ടിയസ് എന്നതിലെ മാര്‍സ് എന്ന പദത്തില്‍നിന്നുമാണ് മാര്‍ച്ച് എന്ന പേര് ഉടലെടുത്തത് എന്ന് വാദിക്കുന്നവരുമുണ്ട്. യുദ്ധത്തിനു പോകാന്‍ ഭാഗ്യമുള്ള സമയമായി മാര്‍ച്ച്മാസത്തെ അക്കാലങ്ങളില്‍ കണക്കാക്കിയിരുന്നു. റോമന്‍ യുദ്ധദേവനാണ് മാര്‍സ് എത്രുസ്‌കാന്‍. കര്‍ഷക ദൈവമായ മാറിസ് എന്നതിന്റെ ലാറ്റിന്‍ രൂപത്തോട് മാര്‍സ് കൂടുതല്‍ സാമ്യം പുലര്‍ത്തുന്നു.

മാര്‍ച്ചിനെക്കുറിച്ച് ചില വിശ്വാസങ്ങള്‍

സിംഹത്തെപ്പോലെ വന്ന് ആട്ടിന്‍കുട്ടിയെപ്പോലെ വിടപറയുന്ന മാസം എന്നാണ് ചില പ്രദേശങ്ങളില്‍ മാര്‍ച്ചിനെ വിശേഷിപ്പിക്കുന്നത്. ഇവിടങ്ങളില്‍ മാര്‍ച്ചിന്റെ ആദ്യ ദിവസങ്ങള്‍ ശക്തമായ കാറ്റോടു കൂടിയതായിരിക്കും. മാസത്തിന്റെ അവസാനമാകുമ്പോഴേക്ക് ദിവസങ്ങള്‍ ആട്ടിന്‍കുഞ്ഞിനെപ്പോലെ ശാന്തസുന്ദരമാവും.

മാര്‍ച്ചിന്റെ ആദ്യത്തെ മൂന്നു ദിവസങ്ങളെ അന്ധദിനങ്ങളായി കണക്കാക്കുന്നു. ഇവ ദൗര്‍ഭാഗ്യദിനങ്ങളാണത്രെ. ഈ ദിവസങ്ങളില്‍ മഴപെയ്താല്‍ വിളവെടുപ്പ് മോശമാകുമെന്ന് കര്‍ഷകര്‍ കരുതുന്നു.

നിറങ്ങളുടെ ഹോളി

മഞ്ഞുകാലത്തിന് വിടനല്‍കി സൂര്യന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന വേനല്‍ക്കാലം വസന്തത്തിന്റെ ആഗമനകാലംകൂടിയാണ്. തെളിഞ്ഞ പ്രകൃതിയും പ്രകൃതിയിലെ പച്ചപ്പും കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല് കുന്നു. സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഈ കാലം ആളുകള്‍ വര്‍ണ്ണങ്ങളുടെ അകമ്പടിയോടെയാണ് ആഘോഷിക്കുന്നത്. നിറങ്ങളുടെ ഈ ഉത്സവമാണ് ഹോളി. ഹോളിയെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ഇവയില്‍ പ്രമുഖമാണ് ഹിരണ്യകശിപുവിനെ നരസിംഹവതാരം വധിച്ചുവെന്ന കഥ. തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് പരസ്പരം നിറങ്ങള്‍ ചാലിച്ച് ആളുകള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്.

അന്താരാഷ്ട്ര വനിതാദിനം

മാര്‍ച്ച 8 അന്താരാഷ്ട്ര വനിതാദിനമായി ആഘോഷി ക്കുന്നു.  വനിതകളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഉന്നതി കൈവരിക്കുകയാണ് ലക്ഷ്യം.  സോവിയറ്റ് യൂണിയനാണ് ആദ്യമായി  വനിതാദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.

പരീക്ഷാചൂടിലുരുകുന്ന മാര്‍ച്ച്

ഇന്ത്യയുടെ കാലാവസ്ഥയില്‍ മാര്‍ച്ച് -മെയ് മാസം കൊടും വേനലായാണ് കണക്കാക്കുന്നത്. അന്തരീക്ഷോഷ്മാവ് ഏറ്റവും കൂടുതല്‍ ഉയരുന്ന ഈ കാലം കേരളത്തില്‍ പരീക്ഷാചൂടിന്റെ കാലം കൂടിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പൊതുപരീക്ഷയായ ഹയര്‍സെക്കന്ററി (എസ്.എസ്.എല്‍.സി) പരീക്ഷയില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ഓരോ വര്‍ഷവും പങ്കെടുക്കുന്നു.

(പൂർണ പ്രസിദ്ധീകരിച്ച `മാർച്ച്’ എന്ന പുസ്തകത്തിൽനിന്ന്)

ജിബ്രാനിലേക്കുള്ള വഴി
ഖലീല്‍ ജിബ്രാന്‍-ആധുനിക ലെബനോന്‍ ലോകത്തിനു സമ്മാനിച്ച മൂന്നാംകണ്ണ്. വാക്കുകളില്‍ സംഗീതവും ദൈവസാന്നിധ്യവും ഒളിപ്പിച്ചുവെച്ചവന്‍. വിശുദ്ധിയുടെ ഔന്നത്യത്തിലേക്കു മനുഷ്യാത്മാവിനെ നയിക്കാന്‍ ശ്രമിച്ച യോഗി. അക്ഷരനക്ഷത്രങ്ങളെകൊണ്ട് പാട്ടുപാടിയവന്‍. അനശ്വരന്‍. എല്ലാ മിസ്റ്റിക്കുകളും എല്ലാ കവികളും സര്‍ഗ്ഗാത്മകമായ എല്ലാ മനസ്സുകളും ഖലീല്‍ ജിബ്രാനില്‍ ഒത്തുചേര്‍ന്ന് പരസ്പര പ്രവാഹമാകുന്നു- എന്ന് ഓഷോ.

ഖലീല്‍-ജിബ്രാന്‍ പച്ചിലച്ചാര്‍ത്തിലേക്ക് പെയ്തിറങ്ങുന്ന മഞ്ഞുതുള്ളിയുടെ വിശുദ്ധി. സാന്ത്വന കരസ്പര്‍ശം. ഹൃദയങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യസ്‌നേഹത്തിന്റെ നറുതേന്‍ നിറച്ചവന്‍. ആധുനികലോകത്തിന്റെ പ്രവാചകന്‍.  ”അറുനൂറു സംവത്സരങ്ങള്‍ക്കപ്പുറവും തനിക്ക് ഫലവൃക്ഷമാകണമെന്ന്” ആശിച്ചവന്‍. പ്രണയത്തിന് ജീവിതത്തിലൂടെ പുതിയ അര്‍ത്ഥം നല്‍കിയവന്‍. കാമുകന്‍.

ഖലീല്‍ -ജിബ്രാന്‍ കൊടുങ്കാറ്റിനേയും വസന്തങ്ങളേയും പ്രേമിച്ചവന്‍. വേനലില്‍ മുറിവേറ്റവന്‍. ‘ഹൃദയന്തരാളത്തില്‍ തറഞ്ഞ ഒരു അമ്പുമായാണ് എന്റെ പിറവി, അതു വലിച്ചൂരികളയുക വേദനകരം. തറഞ്ഞുനില്‍ക്കാനനുവദിക്കുന്നതും വേദനാകരം-എന്ന് ജിബ്രാന്‍.’

ഖലീല്‍ ജിബ്രാന്‍ -നിറങ്ങളില്‍ അഭിരമിച്ചവന്‍. നഗ്നതയുടെ ആത്മീയ വിശുദ്ധിയെ തിരിച്ചറിഞ്ഞ ചിത്രകാരന്‍.  പ്രണയത്തിന് ജീവിതത്തിലൂടെ പുതിയ അര്‍ത്ഥം നല്കിയവന്‍. ”ജീവിതം നഗ്നമാണ്.നഗ്നമേത് ഏറ്റവും സത്യസന്ധവും കുലീനവുമായ ജീവിതത്തിന്റെ പ്രതീകമാണ്-” എന്ന് ജിബ്രാന്‍.

ഹൃദയരക്തത്തില്‍ തൂലിക മുക്കിയെഴുതിയ തത്തജ്ഞാനി. ‘തത്ത്വജ്ഞാനിയല്ലാത്തവന്‍ കവിയല്ലെന്നു’             കോള്‍ റിഡ്ജ്. പൗരോഹിത്യ -ജീര്‍ണവ്യവസ്ഥയ്‌ക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ വിപ്ലവകാരി. ‘ഓരോ പുരോഹിതനും പിശാചിന്റെ സൃഷ്ടിയാണ്’ എന്ന് ജിബ്രാന്‍.

ഖലീല്‍ ജിബ്രാന്‍-കിഴക്കിനേയും പടിഞ്ഞാറിനേയും കൂട്ടിയോജിപ്പിച്ച പാലം. വര്‍ത്താനത്തിലേക്ക് കണ്ണ് തുറക്കാനും അന്തരാത്മാവിലേക്ക്, അവനവനിലേക്ക് തീര്‍ത്ഥാടനം ചെയ്യുവാനും പാഥേയമൊരുക്കിയ ദാര്‍ശനിക ചക്രവാളത്തിലെ അഭൗമജ്യോതിസ്സ്. ”തത്തജ്ഞാനികള്‍ നിങ്ങളിലേക്ക് വന്നത് അവരുടെ ജ്ഞാനം പകരാനാണ്, ഞാന്‍ നിങ്ങളുടെ ദര്‍ശനമറിയാനാണ്  വന്നിരിക്കുന്നത്-” എന്ന് ജിബ്രാന്‍.

ഖലീല്‍ ജിബ്രാന്‍ -അത്യുദാത്തമായ ആത്മീയാനുഭവത്തിന്റെ ഉഷ്ണജലപ്രവാഹം. മാനവസ്‌നേഹത്തേയും ഈശ്വരീയ ചൈതന്യത്തേയും സംയോജിപ്പിക്കുന്ന സംഗീതമായി കവിതയെ കണ്ടവന്‍. അദ്ദേഹത്തിന്റെ കാവ്യശക്തി ആദ്ധ്യാത്മിക ജീവിതത്തിന്റെ സംഭരണിയില്‍ നിന്നായിരുന്നില്ലെങ്കില്‍ അത് ഇത്രമാത്രം ശക്തവും പ്രാപഞ്ചികവുമാകുമായിരുന്നില്ല. സുന്ദരവും ഗാംഭീര്യം മുറ്റിനില്‍ക്കുന്നതുമായ അതിന്റെ ഭാഷ അദ്ദേഹത്തിന്റേതു മാത്രമാണ്’ എന്ന് ക്ലോഡ് ബ്രാഗ് ഡന്‍.

ഖലീല്‍ ജിബ്രാന്‍-തനിക്ക് പറയാനാവാതെ പോയ വാക്ക് വിളിച്ചു പറയാന്‍ ഇനിയും ഭൂമുഖത്തേക്ക് വരുമെന്ന് കാമിനിയോട് പ്രതിജ്ഞ ചെയ്തവന്‍. അല്പകാലം കഴിയുമ്പോള്‍, കാറ്റില്‍ ഒരു നിമിഷത്തെ വിശ്രമത്തിനു ശേഷം, വേറൊരു സ്ത്രീ എന്നെ ഗര്‍ഭത്തില്‍ വഹിക്കും…”

(ഖലീൽ ജിബ്രാന്റെ പ്രണയും ധ്യാനവും എന്ന പുസ്തകത്തിൽനിന്ന്)